ലളിതാംബിക അന്തർജനത്തിന്റ്റെ കൃതികളിൽ ഏറ്റവും പ്രശസ്തവും പ്രമുഖവുമാണ് 'അഗ്നിസാക്ഷി'. ഒരുകാലത്ത് ബ്രാഹ്മണസമൂഹ ത്തിലെ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ പറയുകയാണ് അന്തർജനം ഈ നോവലിലൂടെ . 1977-ലെ സാഹിത്യ അക്കാദമി അവാർഡും പ്രഥമ വയലാർ അവാർഡും ഓടക്കുഴൽ അവാർഡും നേടിയ കൃതി .മലയാളത്തിലെ ക്ലാസിക് നോവലായ ഭ്രഷ്ട് കാലാതീതമായി നിലനിൽക്കുന്ന രചനയാണ്. ഒരു കാലഘട്ടത്തിന്റെ നമ്പൂതിരി ഇല്ലങ്ങളെ പിടിച്ചു കുലുക്കിയ ണപോരാട്ടത്തിന്റെ കഥ.ഞാനിന്ന് കുലസ്ത്രീയല്ല. സ്ത്രീ തന്നെയല്ല. നിങ്ങളുടെ ഭാഷയിൽ 'സാധനം' പത്ത് വയസ്സു മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചു പറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു. ഗുരു, പിതാവ്, സഹോദരൻ, അമ്മാവൻ എന്നിങ്ങനെ വലിയ ഒരു നിരയാണ് പ്രാപ്തിക്കുട്ടിയോടൊപ്പം ഭ്രഷ്ട് കല്പിക്കപ്പെടുന്നത്. കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി. മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ.മലയാളി വായനക്കാർ നെഞ്ചിലേറ്റിയ രണ്ടു കൃതികൾ ഒരു സമുദായത്തിലെ രണ്ടു സ്‍ത്രീ കഥാപാത്രങ്ങൾ -തേതിക്കുട്ടിയും പാപ്തിക്കുട്ടിയും അവരിലൂടെ ഒരുകാലഘട്ടത്തെ ഭാവനചേർത്തു അന്തർജ്ജനവും മാടബും വരച്ചിടുന്നു .